നടൻ ജൂനിയർ മെഹുമൂദ് അന്തരിച്ചു
Mail This Article
×
മുംബൈ∙ ഹിന്ദി നടൻ ജൂനിയർ മെഹുമൂദ് (നയീം സയീദ്) അന്തരിച്ചു. 67 വയസ്സായിരുന്നു. കാൻസർ ബാധിതനായി ചികിത്സയിൽ കഴിയവേ മുംബൈയിലെ വീട്ടിൽവച്ചാണ് അന്ത്യം. രണ്ടാഴ്ച മുമ്പാണ് മെഹുമൂദിന് കാൻസർ സ്ഥിരീകരിച്ചത്. കാൻസർ നാലാം ഘട്ടത്തിലായിരുന്നു.
ഏഴ് ഭാഷകളിലായി 250ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കാരവാൻ, ഹാഥി മേരെ സാഥി, മേരാ നാം ജോക്കർ തുടങ്ങിയവയാണ് മെഹമൂദിന്റെ പ്രധാന ചിത്രങ്ങൾ. ബാല നടനായി മൊഹബത്ത് സിന്ദഗി ഹേയ്, നൗനിഹാൽ തുടങ്ങിയ സിനിമകളിൽ വേഷമിട്ടാണ് അഭിനയ ജീവിതം തുടങ്ങുന്നത്.
English Summary:
Junior Mehmood passes away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.