ADVERTISEMENT

കണ്ണൂർ∙ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബറിന് 250 രൂപ ഉറപ്പാക്കുമെന്ന വാഗ്ദാനം ഇടതുമുന്നണി നടപ്പാക്കുന്നില്ലെന്നും കർഷകന്റെ ജീവിതം സമാനതകളില്ലാത്ത ദുരിതക്കയത്തിലാണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. 

‘‘എല്ലാ വാഗ്ദാനങ്ങളും പൂർത്തീകരിച്ചുവെന്ന് സർക്കാർ അവകാശപ്പെട്ടു തുടങ്ങുമ്പോൾ, കർഷകരോടു പറഞ്ഞ പൂർത്തീകരിക്കാത്ത ഒരു വാഗ്ദാനമുണ്ട്. 250 രൂപ റബറിന് വില നൽകുമെന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലുണ്ട്. അത് എന്തുകൊണ്ടു നടപ്പിലാക്കുന്നില്ല?. സർക്കാർ ഞങ്ങൾക്കുതന്ന വാഗ്ദാനം നിറവേറ്റിയാൽ തന്നെ പ്രതിസന്ധിയുടെ വലിയൊരു ഭാഗം ഒഴിഞ്ഞുപോകും’’– മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. 

English Summary:

Joseph Pamplany says left government didi not fulfill the promise they gave to farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com