പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 57 വര്ഷം തടവും 3.25 ലക്ഷം പിഴയും
Mail This Article
×
തളിപ്പറമ്പ് (കണ്ണൂർ)∙ 15 വയസ്സുള്ള പെൺകുട്ടിയെ പല തവണ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 57 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും. കൂവേരി തേറണ്ടി പിടിക വളപ്പിൽ പി.വി. ദിഗേഷ്(34) ആണ് കേസിലെ പ്രതി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്.
2020 ജൂലൈ 31 ന് 2 മണിയോടെ വിടിനു സമീപത്തുള്ള റബർ തോട്ടത്തിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് മുൻപ് 2 തവണയും ദിഗേഷ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും പുറത്ത് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വാദി ഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി. തളിപ്പറമ്പ് ഇൻസ്പെക്ടർ ആയിരുന്ന എന്‍ കെ സത്യാനന്ദനാണ് കേസ് അന്വേഷിച്ചത്.
English Summary:
Accused Sentenced To 57 years In prison And fined Rs 3.25 Lakh In Minor Rape Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.