ദലിത് വിദ്യാർഥികളെക്കൊണ്ട് കക്കൂസ് ടാങ്ക് വൃത്തിയാക്കിയ സംഭവം; പ്രിൻസിപ്പലും അധ്യാപകനും അറസ്റ്റിൽ
Mail This Article
ബെംഗളൂരു∙ കർണാടകയിൽ ദലിത് വിദ്യാർഥികളെക്കൊണ്ട് കക്കൂസ് ടാങ്ക് വൃത്തിയാക്കിച്ച സ്കൂൾ പ്രിൻസിപ്പലും അധ്യാപകനും അറസ്റ്റിൽ. കോലാറിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പലും അധ്യാപകനുമാണ് അറസ്റ്റിലായത്. നാല് കരാർ ജീവനക്കാരെ പുറത്താക്കുകയും ചെയ്തു.
കുട്ടികളെക്കൊണ്ട് ടാങ്ക് വൃത്തിയാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടിടപെടുകയായിരുന്നു. പ്രിൻസിപ്പൽ ഭരതമ്മ, അധ്യാപകനായ മുനിയപ്പ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ശിക്ഷയുടെ ഭാഗമായി നാല് കുട്ടികളെയാണ് സെപ്റ്റിക് ടാങ്കിലിറക്കി കൈ കൊണ്ട് വൃത്തിയാക്കിച്ചത്. രാത്രിയിൽ കുട്ടികൾ സ്കൂൾ ബാഗ് ചുമന്ന് മുട്ടിൽ നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആറ് മുതൽ ഒൻപത് വരെ ക്ലാസുകളിലായി 19 പെൺകുട്ടികളടക്കം 243 കുട്ടികളാണ് സ്കൂളിലുള്ളത്.