ADVERTISEMENT

കണ്ണൂർ∙ കണ്ണൂർ പാനൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ആന ഇടഞ്ഞു. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി തിടമ്പേറ്റി എഴുന്നള്ളിക്കുമ്പോഴായിരുന്നു സംഭവം.

എഴുന്നള്ളിപ്പിന് മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു ആന, ഇടഞ്ഞ ആനയെ ആക്രമിച്ചതാണ് സംഭവത്തിന് തുടക്കമിട്ടതെന്നാണ് വിവരം. പ്രകോപിതനായ ആന, ആനപ്പുറത്തുണ്ടായിരുന്ന പൂജാരിയെ വലിച്ചുതാഴെയിട്ടു. ക്ഷേത്രത്തിൽ വലിയ ആൾക്കൂട്ടമുണ്ടായിരുന്നത് വലിയ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. ഏറെ പണിപ്പെട്ട് ബുധനാഴ്ച പുലർച്ചയോടെയാണ് തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്‌ക്വാഡ് ആനയെ തളച്ചത്. ആനയെ വേങ്ങേരിയിലെ ആനത്തറിയിലേക്ക് മാറ്റി.

English Summary:

Elephant turn violent in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com