ADVERTISEMENT

ടോക്കിയോ∙  ജപ്പാനെ ഞെട്ടിച്ച് പുതുവത്സരദിനത്തിലുണ്ടായ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 24 പേർ കൊല്ലപ്പെട്ടു.  ഹോൻഷു ദ്വീപിലെ ഇഷിക്കാവ പ്രവിശ്യയ്ക്കു സമീപം കടലിൽ ഇന്നലെ വൈകിട്ട് നാലിനു (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ശേഷമാണ് ഭൂചലനമുണ്ടായത് തുടർച്ചയായി 155 ചലനങ്ങളുണ്ടായെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെയും ഭൂചലനം ഉണ്ടായി. 

ഒരു മീറ്റർ ഉയരത്തിൽ തിരകൾ ഉയർന്നുപൊങ്ങി. തിങ്കളാഴ്ച ജപ്പാനും ഉത്തര, ദക്ഷിണ കൊറിയകളും റഷ്യയും മേഖലയിലെ ജനങ്ങൾക്കു സൂനാമി മുന്നറിയിപ്പു നൽകി. ചൊവ്വാഴ്ച രാവിലെയാണ് മുന്നറിയിപ്പ് പിൻവലിച്ചത്.

അനേകം കെട്ടിടങ്ങളും വീടുകളും തകർന്നു. തുറമുഖങ്ങളിലുണ്ടായിരുന്ന ബോട്ടുകൾ മുങ്ങി. വാജിമ പട്ടണത്തിൽ തീപിടിത്തമുണ്ടായി. പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി. ഇതോടെ കൊടും തണുപ്പിൽ ആളുകൾ ദുരിതത്തിലായി.

അതിവേഗ ട്രെയിൻ, വ്യോമ ഗതാഗതം മുടങ്ങി. ജപ്പാനിലെ ഇന്ത്യക്കാരെ സഹായിക്കാനായി ഇന്ത്യൻ എംബസി കൺട്രോൾ റൂം തുറന്നു. വരും ദിവസങ്ങളിൽ കൂടുതൽ ചലനങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകി. പതിനായിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. പലരെയും സൈനിക താവളങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. 

English Summary:

Japan Hit By Earthquakes and Tsunami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com