ADVERTISEMENT

കണ്ണൂർ∙ കേരള ഗവ.നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) വ്യാഴാഴ്ച നടത്തിയ കലക്ടറേറ്റ് ധർണയ്ക്കിടെ ടൗൺ എസ്ഐ പി.പി.ഷമീൽ തന്നെ അപമാനിച്ചെന്ന കല്യാശേരി എംഎൽഎ എം.വിജിന്റെ പരാതിക്കു പിന്നാലെ വിശദീകരണവുമായി എസ്ഐ. എംഎൽഎ ആണെന്നു മനസ്സിലായില്ലെന്നും നഴ്സിങ് അസോസിയേഷൻ ഭാരവാഹിയാണെന്നു കരുതിയാണു പ്രതികരിച്ചതെന്നും എസ്ഐ ഷമീൽ പറഞ്ഞു. മൈക്ക് പിടിച്ചുവാങ്ങിയതു കലക്ടറേറ്റ് വളപ്പിൽ വിലക്കുള്ളതിനാലാണെന്നും എസ്ഐ വിശദീകരിച്ചു. 

എം.വിജിന്റെ പരാതി അന്വേഷിക്കുന്ന എസിപി ടി.കെ.രത്നകുമാറിന്റെ മുമ്പിലാണു എസ്ഐ മൊഴി നൽകിയത്. എസ്ഐ സുരക്ഷാവീഴ്ച മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നും നടപടി വേണമെന്നുമാണ് എംഎൽഎയുടെ ആവശ്യം. 

ധർണ ഉദ്ഘാടനം ചെയ്യാനെത്തിയ എം.വിജിൻ എംഎൽഎയും ടൗൺ എസ്ഐ പി.പി.ഷമീലും തമ്മിൽ വാക്കേറ്റമുണ്ടായതു വിവാദമായിരുന്നു. എംഎൽഎയുടെ പരാതിയിൽ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറാണ് എസിപിയെ അന്വേഷണത്തിനു നിയോഗിച്ചത്. സംഭവത്തിൽ ഡിജിപി കമ്മിഷണറോടു റിപ്പോർട്ട് തേടിയിട്ടുണ്ട്.

English Summary:

SI Shameel says he did not identify M Vijin MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com