ADVERTISEMENT

കണ്ണൂർ∙ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്തായ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ രണ്ടു വർഷം കൊണ്ട് ശമ്പളമായി കൈപ്പറ്റിയത് 60 ലക്ഷം രൂപ. പുനർനിയമനം നേടിയതു മുതൽ സുപ്രീംകോടതി പുറത്താക്കുന്നതുവരെയാണ് ഈ തുക നൽകിയത്. കേസ് നടത്തിപ്പിനായി 33 ലക്ഷവും സർവകലാശാല ചെലവാക്കി.

2021 നവംബറിലാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത്. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 ഒക്ടോബറിൽ തൽസ്ഥാനത്തുനിന്ന് സുപ്രീംകോടതി അദ്ദേഹത്തെ നീക്കം ചെയ്തു. 23 മാസത്തെ സർവീസ് കാലയളവിൽ അവസാനത്തെ ഒരു മാസത്തെ ശമ്പളമൊഴികെ 59.7 ലക്ഷം രൂപ സർവകലാശാല നൽകി.

ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പുനർനിയമന കേസ് നടത്തിപ്പിനായി 33 ലക്ഷവും സർവകലാശാല ചെലവാക്കി. വിസി പുനർനിയമനം റദ്ദാക്കിയെങ്കിലും ശമ്പളം തിരിച്ചു പിടിക്കേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

English Summary:

Former Kannur university VC Gopinath Ravindran's salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com