ADVERTISEMENT

ഇംഫാൽ∙ മണിപ്പുരിൽ ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി തൗബാൽ ജില്ലയിലെ പൊലീസ് ആസ്ഥാനത്തിനു നേരെയായിരുന്നു ആക്രമണം. ഇന്ത്യ–മ്യാൻമർ അതിർത്തി നഗരമായ മോറെയിൽ കുക്കി സായുധഗ്രൂപ്പുകൾ നടത്തിയ വെടിവയ്‌പിൽ ഇന്ത്യ റിസർവ് ബറ്റാലിയനിലെ രണ്ടു കമാൻഡോകൾ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ആസ്ഥാനത്തിനുനേരെയും ആക്രമണമുണ്ടായത്. 

 ഇന്ത്യൻ റിസർവ് ബറ്റാലിയൻ കേന്ദ്രത്തിനു നേരെ ആക്രമണം നടത്താനാണ് ജനക്കൂട്ടം ആദ്യം ശ്രമിച്ചത്. ഇത് സുരക്ഷാ ഉദ്യോഗസ്ഥർ നേരിട്ട്, ജനങ്ങളെ പിരിച്ചുവിടാൻ ശ്രമിച്ചതോടെ പൊലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഇവരെ നേരിടാൻ ശ്രമിക്കുന്നതിനിടെയാണ് ജനക്കൂട്ടത്തിൽനിന്നും ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്കുനേരെ വെടിവയ്‌പുണ്ടായത്. എഎസ്‌ഐമാരായ സോബ്രം സിങ്ങ്, റാംജി, കോൺസ്‌റ്റബിൾ ഗൗരവ് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പൊലീസ് ഓഫിസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ഗോത്രവിഭാഗക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിന് പിന്നാലെയായിരുന്നു അക്രമ പരമ്പര.

English Summary:

3 Border Force Personnel Injured In Fresh Mob Violence In Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com