ബാറുകളിൽനിന്ന് മദ്യപിച്ച് ഇറങ്ങുന്നവരുടെ വാഹന പരിശോധന പാടില്ല: മലപ്പുറം എസ്പിയുടെ വിചിത്ര ഉത്തരവിൽ വിവാദം, പിൻവലിച്ചു
Mail This Article
മലപ്പുറം∙ ബാറുകളിൽനിന്ന് ഇറങ്ങുന്നവരുടെ വാഹന പരിശോധന പാടില്ലെന്ന വിചിത്ര ഉത്തരവ് പിൻവലിച്ച് മലപ്പുറം എസ്‍പി ശശിധരൻ. എസ്എച്ച്ഒമാർക്കു നൽകിയ ഉത്തരവ് വിവാദമായതോടെയാണു പിൻവലിച്ചത്. ഉത്തരവു തയാറാക്കിയതിൽ ഉദ്യോഗസ്ഥർക്കു പിഴവുണ്ടായെന്നാണു വിശദീകരണം.
ബാറിൽനിന്നു മദ്യപിച്ചു പുറത്തിറങ്ങുന്നവരെ പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന ബാർ ഉടമകളുടെ പരാതിക്കു പിന്നാലെയാണ് എസ്പി വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്. അംഗീകൃത ബാറുകളുടെ ഉള്ളിൽനിന്നോ അവയുടെ പരിസരത്തുനിന്നോ മദ്യപിച്ച് ഇറങ്ങുന്നവരെ പിടികൂടാൻ പാടില്ലെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്.
‘‘പൊലീസ് വാഹന പരിശോധനയും പട്രോളിങ്ങും നടത്തുന്ന സമയങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽനിന്നോ അവയുടെ അധികാരപരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുതെന്നു നിർദ്ദേശിക്കുന്നു’’ – ഇതായിരുന്നു ഉത്തരവ്.