ADVERTISEMENT

ചെന്നൈ ∙ നടി തൃഷ അടക്കം 3 പേർക്കെതിരെ മാനനഷ്ടക്കേസുമായെത്തിയ നടൻ മൻസൂർ അലിഖാനു ഹൈക്കോടതി ചുമത്തിയ പിഴ (ഒരു ലക്ഷം രൂപ) അടയ്ക്കാൻ 10 ദിവസം കൂടി സമയം അനുവദിച്ചു. 

താൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും 10 ദിവസത്തെ സാവകാശം നൽകണമെന്നും ആവശ്യപ്പെട്ട് നടൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണിത്. തുക രണ്ടാഴ്ചയ്ക്കകം ചെന്നൈ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അടയ്ക്കണമെന്നായിരുന്നു ആദ്യ ഉത്തരവ്. പുതിയ ഉത്തരവ് അനുസരിച്ച് തുക അടച്ചതിന്റെ രേഖകൾ ഫെബ്രുവരി 5നു കേസ് പരിഗണിക്കുമ്പോൾ സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്. 

അശ്ലീല പരാമർശം നടത്തിയ മൻസൂർ അലിഖാനെ നടി തൃഷയും നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബുവും നടൻ ചിരഞ്ജീവിയും രൂക്ഷമായി വിമർശിച്ചിരുന്നു. തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചെന്നും എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു മൂവർക്കുമെതിരെ മൻസൂർ കോടതിയെ സമീപിച്ചത്. 

English Summary:

Actor Mansoor Ali Khan Allowed 10 More Days To Pay The Fine In Defamation Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com