ADVERTISEMENT

തിരുവനന്തപുരം∙  നഗരത്തിലെ ഇലക്‌ട്രിക്ക് ബസ് വിവാദങ്ങളിൽ ഒളിയമ്പുമായി മുൻ ഗതാഗതമന്ത്രി ആൻറണി രാജു. വിമാനത്തിലേക്കാൾ സുഖകരമാണ് ഇലക്‌ട്രിക്ക് ബസിലെ യാത്രയെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. എസ്‍എംവി സ്‌കൂളിലെ പൂർവ അധ്യാപകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘നമ്മുടെ ഇലക്‌ട്രിക്ക് ബസിൽ ഓട്ടോറിക്ഷയേക്കാളും കാറിനേക്കാളും വിമാനത്തിനെക്കാളും സുഖകരമായി യാത്രചെയ്യാം. അതുകൊണ്ടിപ്പോൾ തിരുവനന്തപുരം നഗരത്തിലുള്ളവർക്ക് ഏറ്റവും സൗകര്യം ഇലക്ട്രിക് ബസ് യാത്രയാണ്.’’–ആന്റണി രാജു പറഞ്ഞു. 

ആന്റണി രാജു മന്ത്രിപദവി ഒഴിഞ്ഞതിന് പകരമായി സ്ഥാനമേറ്റ കെ.ബി.ഗണേഷ്‌കുമാർ തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസ് സർവീസുകൾക്കെതിരെ രംഗത്തെത്തിയിരുന്നു. മന്ത്രി പദവി ഏറ്റെടുത്തശേഷം, കെഎസ്ആർടിസിക്ക് ഇ–ബസ് വേണ്ടെന്ന നിലപാടാണ് ഗണേഷ് സ്വീകരിച്ചത്. ഇതിനു ഇടതുമുന്നണിയിൽ പിന്തുണ ലഭിച്ചില്ല. ആധുനിക കാലഘട്ടത്തിൽ ഇ–ബസുകൾ ആവശ്യമാണെന്നാണ് സിപിഎം നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർ ഇതേ നിലപാടുള്ളവരാണ്.

.ഇലക്ട്രിക് ബസുകൾ നഷ്ടത്തിലല്ലെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൾ.  2023 ഏപ്രിലിലാണ് 50 ബസുകൾ സർവീസ് ആരംഭിച്ചത്. ഓഗസ്റ്റിൽ 107 ബസുകളായി. നിലവിൽ കേരളത്തിൽ തിരുവനന്തപുരം നഗരത്തിലാണ് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്. 950 ഇ–ബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയിലും കേരളം നിലപാട് അറിയിച്ചിട്ടില്ല.

English Summary:

AntonyRaju said that the Electric Bus Journey is the most comfortable in Thiruvananthapuram City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com