ADVERTISEMENT

നിലമ്പൂർ (മലപ്പുറം) ∙ കുറുവൻ പുഴയിൽ കണ്ണംകുണ്ടിൽ കുളിക്കുന്നതിനിടെ രണ്ടു സഹോദരങ്ങൾ മുങ്ങിമരിച്ചു. ചാലിയാർ പഞ്ചായത്തിലെ അകമ്പാടം പനയ്ക്കൽ അനീഷ് ബാബുവിന്റെയും നസീമയുടെയും മക്കളായ റിൻഷാദ്(14), റാഷിദ് (11) എന്നിവരാണ് മരിച്ചത്. റിൻഷാദ് എരഞ്ഞിമങ്ങാട് ജിഎച്ച്എസ്എസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയും റാഷിദ് ജിയുപിഎസിൽ ആറാം ക്ലാസ് വിദ്യാർഥിയുമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം.

നാലംഗ സംഘമാണ് കണ്ണംകുണ്ടിലെത്തിയത്. റിൻഷാദും റാഷിദും കയത്തിൽ മുങ്ങിത്താഴുന്നതു കണ്ട് കൂട്ടുകാർ ഓടിച്ചെന്ന് അൽപ്പം അകലെയുള്ള വീട്ടിലെത്തി വിവരം പറഞ്ഞു. കടമ്പോടൻ കമാൽ, ഇല്ലിക്കൽ ഷറഫുദ്ദീൻ, ലോറൻസ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ തുടങ്ങി. അഗ്നിരക്ഷാസേനയും എത്തി. ആദ്യം റാഷിദിനെ മുങ്ങിയെടുത്തു. അൽപ്പം കഴിഞ്ഞ് റിൻഷാദിനെ കിട്ടി. കമാലാണ് 2 പേരെയും മുങ്ങിയെടുത്തത്. ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കെട്ടിട നിർമാണത്തൊഴിലാളിയായ അനീഷ് ബാബു തിരുപ്പൂരിലാണ്. അപകട വിവരം അറിഞ്ഞ് നാട്ടിലേക്ക് മടങ്ങി. മുതദേഹങ്ങൾ ശനിയാഴ്ച രാവിലെ 8ന് എരഞ്ഞിമങ്ങാട് ജിഎച്ച്എസ്എസിൽ പൊതുദർശനത്തിന് വയ്ക്കും. മെെലാടി ജുമാ മസ്ജിദിൽ 9ന് കബറടക്കും. സഹോദരിമാർ: റിഫ ഷെറിൻ, റിൻഷ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com