ADVERTISEMENT

കോട്ടയം∙ ജീവിക്കാൻ മാർഗങ്ങളില്ലാത്തതിനാൽ ദയാവധത്തിനു കോടതിയിൽ അനുമതി തേടി ഒരു കുടുംബം. കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിലെ സ്മിത ആന്റണിയും ഭർത്താവു മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടാ‍ൻ ഒരുങ്ങുന്നത്. സ്മിതയുടെ ഇളയ രണ്ടു കുട്ടികളായ സാൻട്രിൻ, സാന്റിനോ എന്നിവർ അപൂർവ രോഗബാധിതരാണ്.

Read also: താരാട്ടിന്റെ തലോടൽ; അന്നുമോൾ യാത്രയായി: സ്കൂൾ കെട്ടിടത്തിൽനിന്നു വീണു മരിച്ച 4 വയസ്സുകാരിക്ക് യാത്രാമൊഴി

ഡൽഹിയിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന സ്മിതയും ഭർത്താവും കുട്ടികളിൽ അപൂർവരോഗം കണ്ടെത്തിയതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. വീടും സ്ഥലവും ഈട് വച്ചു വായ്പ എടുത്തും സുമനസ്സുകളുടെ സഹായത്തോടെയുമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ കുട്ടികളുടെ ചികിത്സയ്ക്കും ദൈനംദിന ചെലവുകൾക്കുമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ജോലിക്കായി പല വാതിലുകൾ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്തിൽ അപേക്ഷ നൽകിയതിനെത്തുടർന്നു കൊഴുവനാൽ പഞ്ചായത്തു കമ്മിറ്റി സ്മിതയ്ക്ക് ജോലി നൽകാൻ തീരുമാനിച്ചു. 

പഞ്ചായത്തു സമിതിയുടെ റിപ്പോർട്ട് സർക്കാരിനെ അറിയിക്കാൻ പഞ്ചായത്ത് സെക്രട്ടറി തയാറാകാത്തത് ജോലി ലഭിക്കുന്നതിനു തടസ്സമായി. പിന്നീട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതിനു ശേഷമാണ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ജോലി നൽകുന്ന കാര്യം അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി നൽകണമെന്നു ആവശ്യപ്പെട്ട് സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുന്നതെന്നു സ്മിതയും സേവ് ദ് ഫാമിലി പ്രസിഡന്റ് കെ. മുജീബ്, വൈസ്പ്രസിഡന്റ് ഐ. നൗഷാദ്, ട്രഷറർ ജോഷ്വ ചാക്കോ എന്നിവരും അറിയിച്ചു.

English Summary:

Kottayam family seeks permission for euthanasia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com