ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊന്ന് മാതാവ് ജീവനൊടുക്കി; ഭർത്താവിന്റെ മരണം 3 മാസം മുൻപ്
Mail This Article
×
തൊടുപുഴ ∙ ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തോപ്രാംകുടി സ്കൂൾ സിറ്റി പെരുക്കൻകവല പുത്തൻപുരയ്ക്കൽ കുഞ്ഞേട്ടന്റെ ഇളയ മകൾ ഡീനു (35) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയിൽ 5 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷമാണു ഡീനു ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. ഡീനുവിന്റെ ഭർത്താവ് ഇരട്ടയാർ നാലുമുക്ക് പുന്നപ്ലാക്കൽ ജസ്റ്റിൻ 3 മാസം മുൻപു ജീവനൊടുക്കിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary:
Mother commits suicide after killing toddler in Idukki.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.