ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിൽ വകുപ്പുകൾക്ക് ആവശ്യമായ വിഹിതം അനുവദിക്കാത്തതിൽ അതൃപ്തിയുമായി സിപിഐ മന്ത്രിമാർ. ആവശ്യമായ തുക വകയിരുത്താത്തതിൽ മന്ത്രി ജി.ആർ.അനിൽ കടുത്ത അതൃപ്തിയിലാണ്. വകുപ്പുകൾക്ക് ആവശ്യമായ വിഹിതം ലഭിച്ചില്ലെന്ന കാര്യം സിപിഐ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടറിയിക്കുമെന്നാണു സൂചന.

സപ്ലൈകോയ്‌ക്ക് പണം ഇല്ലാത്തതിലും കുടിശിക തീർക്കാൻ സഹായം അനുവദിക്കാത്തതിലുമാണ് അനിലിന്റെ പ്രതിഷേധം. ഇത് പരസ്യമാക്കി ബജറ്റ് അവതരണത്തിനു ശേഷം ധനമന്ത്രി കെ.എൻ.ബാലഗോപാലിന് കൈ കൊടുക്കാൻ ജി.ആർ.അനിൽ വിസമ്മതിച്ചു. തുക വകയിരുത്താത്തതിലെ അതൃപ്തി ധനമന്ത്രിയെ അറിയിച്ച് ഭക്ഷ്യമന്ത്രി കത്തുനൽകി. ബജറ്റ് പ്രസംഗത്തിന്റെ തലക്കെട്ടുകളിൽ പോലും വകുപ്പിനെ ഉൾപ്പെടുത്തിയില്ലെന്നാണ് ആരോപണം. മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണിയും അതൃപ്തി അറിയിച്ചിട്ടുണ്ട്.

English Summary:

Kerala Budget 2024: Not enough allocation in the state budget; CPI ministers are dissatisfied

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com