ADVERTISEMENT

കണ്ണൂർ∙ സർവകലാശാല മലയാളം പഠനവിഭാഗം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ ഡോ. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടികയിലെ 3,4 റാങ്കുകാർക്ക് ഉന്നത നിയമനം ലഭിച്ചതു വിചിത്രമാണെന്ന ആരോപണവുമായി കെപിസിടിഎ. ‘‘മൂന്നാം റാങ്കുകാരനെ മറ്റൊരു സർവകലാശാലയിൽ പരീക്ഷാ കൺട്രോളറാക്കി. നാലാം റാങ്കുകാരനെ പിഎസ്‌സി അംഗമാക്കി. പ്രിയാ വർഗീസിന്റെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ഉന്നത സ്ഥാനങ്ങളിലെത്തുന്നതു വിചിത്രമാണ്.

ഇതേ പട്ടികയിലെ രണ്ടാം റാങ്കുകാരനും പ്രിയയുടെ നിയമനത്തിനെതിരെ ഹർജി നൽകിയയാളുമായ പ്രഫ. ജോസഫ് സ്കറിയയ്ക്ക് കാലിക്കറ്റ് സർവകലാശാലയിൽ പ്രഫസർ തസ്തികയിൽ ഒന്നാം സ്ഥാനം ലഭിച്ചുവെങ്കിലും നിയമനം നൽകാൻ സിൻഡിക്കറ്റ് വിസമ്മതിച്ചു. പ്രഫസർ നിയമനം സംബന്ധിച്ച് അദ്ദേഹം നൽകിയ ഹർജി ഹൈക്കോടതിയിലുണ്ട്. ഉദ്യോഗാർഥികളോടുള്ള വെല്ലുവിളിയായാണ് പുതിയ നിയമനങ്ങളെ കാണുന്നത്’’. –കെപിസിടിഎ മേഖലാ പ്രസിഡന്റ് ഡോ. ഷിനോ പി. ജോസ് പറഞ്ഞു. 

പ്രിയാ വർഗീസിനെ നിയമിക്കാൻ ഉദ്യോഗാർഥികൾക്കു മറ്റു സ്ഥാനങ്ങൾ നൽകുകയായിരുന്നുവെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്‌ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com