ADVERTISEMENT

കോഴിക്കോട്∙ വിദേശ സർവകലാശാലകൾ സംസ്ഥാനത്ത് വേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ. സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രണത്തിലായിരിക്കണമെന്നും അനുശ്രീ പറഞ്ഞു. ഗോഡ്സെയെ പുകഴ്ത്തി നിലപാടെടുത്ത അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് എൻഐടിയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനുശേഷം സംസാരിക്കുകയായിരുന്നു അവർ. സ്വകാര്യ സർവകലാശാലകൾ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് സർക്കാരിന്റെ നിന്ത്രണത്തിലായിരിക്കണം പ്രവർത്തിക്കേണ്ടത്. എന്നാൽ വിദേശ സർവകലാശാലകളെ അംഗീകരിക്കാൻ സാധിക്കില്ല. ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരുമായി ചർച്ച നടത്തുമെന്നും അനുശ്രീ അറിയിച്ചു.

Read more at: വിദേശ ഏജന്റെന്ന് പിണറായി, കരണത്തടിച്ച് എസ്എഫ്ഐ; ‘അസഹിഷ്ണുതയുടെ അങ്ങേയറ്റം, നഷ്ടമായത് 15 വർഷം’

ഇന്നലെ അവതരിപ്പിച്ച ബജറ്റിലാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിദേശ സർവകലാശാലകളെയും സ്വകാര്യ സർവകലാശാലകളെയും സ്വാഗതം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ എസ്എഫ്ഐ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിരുന്നു.

എസ്എഫ്ഐ നേതൃത്വം പണ്ട് ചെയ്തതും പറഞ്ഞതുമൊക്കെ തെറ്റാണെന്ന് സമ്മതിക്കണമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ മാറിയ കാലത്തിനനുസരിച്ച് നിലപാട് പുതുക്കി എന്നു തുറന്ന് സമ്മതിക്കണം. ഇതു രണ്ടും പറ്റില്ലെങ്കിൽ പണ്ട് ടി.പി. ശ്രീനിവാസനു കൊടുത്തതു പോലെ ഒരെണ്ണം ബാലഗോപാൽ സഖാവിനു കൊടുത്തിട്ട് എസ്എഫ്ഐയുടെ ചരിത്രം ഓർമിപ്പിക്കുകയെങ്കിലും വേണമെന്നാണ് ആൻ സെബാസ്റ്റ്യൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.  

English Summary:

SFI Raises Red Flag on Budget Proposal for Foreign University Campuses in Kerala Budget 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com