ADVERTISEMENT

ഡെറാഡൂൺ∙ ഏകവ്യക്തി നിയമ ബില്‍ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കും. കരട് ബില്ലിന് ദിവസങ്ങൾക്ക് മുൻപ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബിൽ പാസ്സാവുകയാണെങ്കിൽ ഏകവ്യക്തി നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. 

മധ്യപ്രദേശ്, അസം തുടങ്ങി ബിജെപി ഭരിക്കുന്ന മറ്റുസംസ്ഥാനങ്ങളും ഏകവ്യക്തി നിയമത്തിനോടുള്ള താല്പര്യം  പ്രകടിപ്പിച്ചിരുന്നു. പോർച്ചുഗീസ് ഭരണത്തിന് കീഴിലായിരുന്ന കാലം മുതൽ ഗോവയിൽ പൊതുസിവിൽകോഡാണ്.

രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരേ വ്യക്തിഗത നിയമം എന്നതാണ് ഏകീകൃതസിവിൽ കോഡ്. വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങി വ്യക്തിഗത നിയമങ്ങൾക്ക് മതനിയമങ്ങളെ ആശ്രയിക്കാതെ രാജ്യത്തെ എല്ലാ പൗരന്മാരെയും ഏകീകൃതനിയമത്തിന് കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.

ഉത്തരാഖണ്ഡ് സർക്കാർ ബഹുഭാര്യാത്വം സംസ്ഥാനത്ത് നിന്ന് തുടച്ചുമാറ്റാൻ ആഗ്രഹിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഏകീകൃത സിവിൽകോഡ് വേഗത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്. ലിവ് ഇൻ റിലേഷനിലുളള ദമ്പതികൾക്ക് തങ്ങളുടെ ബന്ധം രജിസ്റ്റർ ചെയ്യാനുള്ള ഒരു കരാർ സിവിൽ കോഡിലുള്ളതായാണ് വിവരം.

മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദേശിച്ച പ്രത്യേക സമിതിയാണ് ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കിയത്. രണ്ടുലക്ഷത്തോളം ആളുകളോട് ഇതിനായി ആശയവിനിമയം നടത്തിയിരുന്നു.

ഒരേ കുടുംബത്തിലുള്ളവർക്ക് വ്യത്യസ്ത നിയമങ്ങൾ അംഗീകരിക്കാനാവില്ലെന്നും രാജ്യംഎത്രയും വേഗം ഏകീകൃത സിവിൽ കോഡിലേക്ക് പോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വർഷം ജൂണിൽ ആഹ്വാനം ചെയ്തിരുന്നു. 

English Summary:

Uttarakhand to present final draft of Uniform Civil Code in the assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com