ADVERTISEMENT

കോട്ടയം∙ പാടശേഖരത്തിലെ തീ വീടിനു സമീപത്തെ ഇല്ലിക്കൂട്ടത്തിലേക്കു പടരുമോയെന്നു ഭയന്ന് ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. റിട്ട. ഡപ്യൂട്ടി തഹസിൽദാരായ പള്ളം വലിയപറമ്പിൽ മാത്യു വർഗീസ് (62) ആണ് മരിച്ചത്. പള്ളം പൊലിയക്കുട്ടിയിലുള്ള തരിശ് പാടശേഖരത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീ പടർന്നത്. മാത്യുവാണ് ഇതാദ്യം കണ്ടതും ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവരെ വിവരം വിളിച്ചറിയിച്ചതും.

ശക്തമായ കാറ്റിനെ തുടർന്നു പാടശേഖരത്തിൽ അതിവേഗം തീപടർന്നു പിടിച്ചു. മാത്യുവും നാട്ടുകാരും ചേർന്നു തീ കെടുത്തുന്നതിനിടെ തന്റെ വീടിനു സമീപത്തെ ഇല്ലിക്കൂട്ടത്തിലേക്ക് തീ പടരുമോ എന്ന ആശങ്കയിൽ മാത്യു കുഴഞ്ഞുവീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary:

House Owner collapsed and died during Fire Accident at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com