ADVERTISEMENT

ന്യൂഡൽഹി ∙ വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ നടത്തുന്ന ‘ദില്ലി ചലോ’ മാർച്ച് സംഘർഷഭരിതമായിരിക്കെ,  ഭാരത് കിസാൻ യൂണിയൻ (ഏക്ത സിദ്ദുപുർ) നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. കർഷക സമരം ആരംഭിക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപ് ഭാരത് കിസാൻ യൂണിയൻ (ഏക്ത സിദ്ദുപുർ) നേതാവ് ജഗ്ജിത് സിങ് ദല്ലേവാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി സംസാരിച്ച വിഡിയോയാണു  വിവാദമായത്. 

Read also: മോദി വീണ്ടും കേരളത്തിലേക്ക്; സുരേന്ദ്രന്റെ പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണെന്നും അത് താഴേക്ക് കൊണ്ടുവരണമെന്നുമാണ് വിഡിയോയിൽ ജഗ്ജിത് പറയുന്നത്. ‘‘അയോധ്യ രാമക്ഷേത്രത്തിലെ  പ്രാണപ്രതിഷ്ഠയ്ക്കു ശേഷം മോദിയുടെ ഗ്രാഫ് വളരെയധികം ഉയർന്നു. നമുക്ക് കുറച്ചു സമയം മാത്രമാണ് ബാക്കിയുള്ളത്. അദ്ദേഹത്തിന്റെ ഗ്രാഫ് എങ്ങനെയും താഴ്ത്തണം’’ എന്നാണ് വിഡിയയോയിൽ ജഗ്ജിത് സിങ് പറയുന്നത്. 

ജഗ്ജിത്തിന്റെ വാക്കുകൾക്കെതിരെ ബിജെപി നേതാക്കൾ രംഗത്തു വന്നു. കർഷക സംഘടന നേതാവിന്റേത് രാഷ്ട്രീയ പരാമർശമാണെന്നു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ചൂണ്ടിക്കാട്ടി. ‘‘ഇത്തരത്തിൽ വലിയൊരു പ്രതിഷേധം സംഘടിപ്പിച്ചാൽ ജനങ്ങൾ പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്നത് നിർത്തുമെന്നാണോ നിങ്ങൾ കരുതുന്നത്? ഇങ്ങനെയല്ല പ്രതിഷേധം നടത്തേണ്ടത് എന്ന സന്ദേശമാണ് ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നത്.

കർഷകർ സമരത്തിനായി ആവിഷ്കരിച്ച രീതിയോട് എതിർപ്പുണ്ട്. ട്രാക്ടറിലും ട്രോളികളിലും ഒരു വർഷത്തെ റേഷനുമായാണ് അവർ നീങ്ങുന്നത്, ഒരു സൈന്യത്തെപ്പോലെ. അവർ ഡൽഹിയിലേക്ക് പോകുന്നതിൽ ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല. എന്നാൽ ട്രെയിനിലോ  ബസിലോ മറ്റു വാഹനങ്ങളിലോ പോകാമായിരുന്നു. ട്രാക്ടർ ഗതാഗത ഉപാധിയല്ല, അതൊരു കാർഷിക സാമഗ്രിയാണ്.’’– ഖട്ടർ പറഞ്ഞു. 

English Summary:

'Modi ka graph niche lana hai': Farmer leader Jagjit Singh Dallewal's comment triggers row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com