ADVERTISEMENT

തിരുവനന്തപുരം∙ സ്വന്തം പഞ്ചായത്തിലെ പ്രസിഡന്റും രണ്ട് അംഗങ്ങളും പാർട്ടി വിട്ടു സിപിഎമ്മിൽ ചേർന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച പാലോട് രവിയുടെ രാജി തള്ളി കെപിസിസി. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും പാലോട് രവി അയച്ചുകൊടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം രാജിവയ്‌ക്കേണ്ടെന്ന് ആവശ്യപ്പെട്ട് നേതാക്കൾ രംഗത്തെത്തിയത്. പാലോട് രവിയുടെ സേവനം കണക്കിലെടുത്താണു രാജി തള്ളിയതെന്നാണു കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം.

കോൺഗ്രസ് മണ്ഡലം പുനസംഘടനയുമായി ബന്ധപ്പെട്ടു തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങളും ജില്ലാ നേതൃത്വവുമായുള്ള തർക്കവുമാണ് പഞ്ചായത്തു പ്രസിഡന്റും രണ്ട് അംഗങ്ങളും പാർട്ടി വിടാൻ കാരണം. ആറ് അംഗങ്ങളുള്ള കോൺഗ്രസ് മൂന്നു സ്വതന്ത്രരുടെ പിന്തുണയോടെയാണു പഞ്ചായത്തു ഭരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, അംഗങ്ങളായ അൻസാരി, ഷെഹനാസ് എന്നിവരാണു സിപിഎമ്മിൽ ചേർന്നത്. മൂന്നു പേരും രാജിവച്ചതോടെ കോൺഗ്രിസനു ഭരണം നഷ്ടമായി. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മൂന്നു വാർഡുകളിലും പാർട്ടി വിട്ടവരാകും സിപിഎം സ്ഥാനാർഥികളായി മൽസരിക്കുക. 

English Summary:

Thiruvananthapuram dcc president palode ravi has resigned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com