ADVERTISEMENT

മാനന്തവാടി∙ പനവല്ലി കാൽവരി എസ്റ്റേറ്റിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്കു പരുക്ക്. കൂളിവയൽ മേടപറമ്പിൽ സ്വദേശി ബീരാനാണ് (72) പരുക്കേറ്റത്. മുഖത്ത് പരുക്കേറ്റ ബീരാനെ മാനന്തവാടി മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Read Also: പെട്രോളുമായി വൈദ്യുത ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ‘പറഞ്ഞ പെൺകുട്ടി’യെ എത്തിച്ച് പൊലീസ് –വി‍‍ഡിയോ

മരക്കച്ചവടവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിൽ എത്തിയതായിരുന്നു ബീരാൻ. മരങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിനിടെ ഓടിയെത്തിയ കാട്ടുപോത്ത് ബീരാനെ തട്ടി. ബീരാന്റെ ഒപ്പമുണ്ടായിരുന്ന ജനാർദ്ധനൻ എന്നയാൾക്കും പരുക്കുണ്ട്. 

English Summary:

Man injured in an attack of the Wild Water Buffalo in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com