‘പി.എസ്.ശ്രീധരൻപിള്ള ഭാരതീയ സാംസ്കാരിക മൂല്യങ്ങളുടെ സംരക്ഷകൻ’; 212–ാം പുസ്തകം പ്രകാശനം ചെയ്തു
Mail This Article
പനജി ∙ ഭാരതീയ സാംസ്കാരിക മൂല്യങ്ങളുടെ സംരക്ഷകനാണ് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയെന്നും ധർമം എവിടെയാണോ അവിടെയാണ് വിജയം എന്ന ദർശനത്തിലധിഷ്ഠിതമാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ഗോവ രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ശ്രീധരൻപിള്ളയുടെ 212 ാമത് പുസ്തകമായ ‘ബേസിക് സ്ട്രച്ചർ ആൻഡ് റിപബ്ലിക്’ ജലസേചന മന്ത്രി സുഭാഷ് ശിരോദ്കറിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read also: ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത് 6 കോൺഗ്രസ് എംഎൽഎമാർ, ജയം; ഹിമാചലിൽ ഭരണപ്രതിസന്ധി
രാജ്യസഭാംഗവും ബിജെപി സംസ്ഥാന പ്രസിഡന്റുമായ സദാനന്ദ് തനവാഡെ, ഗോവ സർവകലാശാല വൈസ് ചാൻസലർ ഡോ.ഹരിലാൽ മേനോൻ എന്നിവർ സംസാരിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മാറ്റാൻ ആർക്കും അവകാശമില്ലെന്ന 1973 ലെ സുപ്രീം കോടതി 13 അംഗ ബെഞ്ചിന്റെ വിധി ഇന്ത്യൻ പാർലമെന്റിറി ജനാധിപത്യത്തെ രക്ഷിച്ച സേഫ്റ്റി വാൽവായിരുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ശ്രീധരൻപിള്ള പറഞ്ഞു.
ശ്രീധരൻപിള്ള ഇത് സംബന്ധിച്ച് നടത്തിയ ഗവേഷണപരമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. രാജ്ഭവൻ സെക്രട്ടറി എം.ആർ.എം. റാവു, സ്പെഷൽ ഓഫിസർ മിഹിർ വർധൻ, ഒഎസ്ഡി ജോമോൻ ജോബ് എന്നിവരും സംസാരിച്ചു.