ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംപൂജ്യരാകുമെന്ന ഇടതുനേതാക്കളുടെ പ്രസ്താവനയോടു പ്രതികരിച്ച്  ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.  ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷം സംപൂജ്യരായി മാറിയത് 34 വർഷങ്ങൾ എടുത്തിട്ടാണെങ്കിൽ കേരളത്തിൽ പിണറായി വിജയനു പത്തുവർഷമേ വേണ്ടിവന്നുള്ളൂവെന്നു കൃഷ്ണദാസ് പറഞ്ഞു. രാഷ്ട്രീയത്തിൽ എല്ലാം പ്രവചനാതീതമാണെന്നും ഇത്തവണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അത്ഭുതം സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘രാഷ്ട്രീയത്തിൽ എന്താണ് സംഭവിക്കുക എന്നു പ്രവചിക്കാൻ സാധ്യമല്ല. 84ൽ രണ്ടുസീറ്റ് മാത്രം നേടിയ ബിജെപി മുന്നൂറിലധികം സീറ്റുകൾ നേടി ഇന്ത്യയിൽ സർക്കാർ ഉണ്ടാക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? ഇല്ലല്ലോ, രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം കേരളത്തിലും അദ്ഭുതമുണ്ടാകും. കേരളത്തിലെ ബിജെപിയുടെ വോട്ടിങ് ശതമാനം രണ്ടക്കത്തിലുയർത്തിയ മലയാളികളോടു പ്രധാനമന്ത്രി ഇത്തവണ സീറ്റുകളുടെ എണ്ണം രണ്ടക്കമാക്കി ഉയർത്തണമെന്നാണ് അഭ്യർഥിച്ചത്. പ്രധാനമന്ത്രിയുടെ അപേക്ഷ നെഞ്ചോടു ചേർക്കാൻ കേരളത്തിലെ വോട്ടർമാർ തയാറാകും എന്നുള്ളതാണു ഞങ്ങളുടെ പ്രതീക്ഷ.’’ അദ്ദേഹം പറഞ്ഞു.  

ബിഡിജെഎസ്, ജെആർപി, നാഷണലിസ്റ്റ് കേരള കോൺഗ്രസ്, കേരള കാമരാജ് കോൺഗ്രസ്, എൽജെപി, ആർഎൽജെപി, സോഷ്യലിസ്റ്റ് ജനതാദൾ, അതിപോലെ ശിവസേന ഷിൻഡെ ഗ്രൂപ്പ്, ഇത്രയും ഘടകകക്ഷികളാണ് ദേശീയ ജനാധിപത്യ സഖ്യത്തിൽ കേരളത്തിൽ ഉള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com