ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യകേന്ദ്രം, 13 പേർ പിടിയിൽ; യുവതികളെ എത്തിച്ചത് ബെംഗളൂരുവിൽനിന്ന്
Mail This Article
×
കൊച്ചി∙ ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയ സ്ഥലത്ത് പൊലീസിന്റെ മിന്നൽ പരിശോധന. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ മൂന്നു സ്ത്രീകളടക്കം 13 പേർ പിടിയിലായി. ഹോംസ്റ്റേ നടത്തിപ്പുകാരും പിടികൂടിയവരിലുണ്ട്. അനാശാസ്യകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് ഒൻപതു മാസമായതായി പൊലീസ് പറഞ്ഞു.
കുപ്രസിദ്ധനായ ഒരു ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു നടത്തിപ്പെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. ബെംഗളൂരുവിൽനിന്നാണ് പിടിയിലായ യുവതികളെ എത്തിച്ചത്. അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം കൂടുതൽ സ്ത്രീകളെ എത്തിച്ചതായി നിഗമനമുണ്ടെന്നും പൊലീസ് പറഞ്ഞു. പിടിയിലായവരെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
English Summary:
Police Arrest from Brothel at Kochi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.