സിദ്ധാർഥനെ മർദിച്ച കുന്നിൽ മുകളിൽ പൊലീസും പ്രതികളും; തെളിവെടുപ്പ് തുടരുന്നു
Mail This Article
കൽപറ്റ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാംപസിൽ തെളിവെടുപ്പ്. സിദ്ധാർഥനെ മർദിച്ച കുന്നിൻ മുകളിലെത്തിയാണു തെളിവെടുപ്പ് നടത്തുന്നത്. രഹൻ, ആകാശ് എന്നീ പ്രതികളുമായാണ് തെളിവെടുപ്പ്. ഒന്നാം പ്രതി സിൻജോയെ ഇന്നലെ വൻ പൊലീസ് കാവലിൽ ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
Read also: സിദ്ധാർഥന്റെ മരണം: കൊലപാതകസാധ്യത അന്വേഷിക്കും, പരുക്കുകൾ കൊലപാതകത്തിലേക്കു വിരൽചൂണ്ടുന്നു
സിദ്ധാർഥനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു മർദിച്ചതുൾപ്പെടെ അവിടെനടന്ന കാര്യങ്ങളെല്ലാം സിൻജോ വിശദീകരിച്ചു. പിന്നീട്, സിദ്ധാർഥനെ തടങ്കലിലിട്ടു മർദിച്ച ഒന്നാം നിലയിലെ 21 ാം നമ്പർ മുറിയിലേക്കും എത്തി. ഇവിടെനിന്ന് ഗ്ലു ഗണും ഇലക്ട്രിക് വയറും കണ്ടെത്തി. ആ കേബിൾ ഉപയോഗിച്ചാണ് സിദ്ധാർഥനെ മർദിച്ചതെന്ന് സിൻജോ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. ശേഷം രണ്ടാംനിലയിലെ 36ാം നമ്പർ മുറിയിലും എത്തിച്ചു. മർദനത്തിനു മറ്റെന്തെങ്കിലും ഉപയോഗിച്ചിരുന്നോ എന്ന പൊലീസിന്റെ ചോദ്യത്തിന്,ഇല്ലെന്നായിരുന്നു സിൻജോയുടെ മറുപടി.