ADVERTISEMENT

വൈത്തിരി∙ ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ കുറ്റവാളികളായവരെ പിടിക്കണമെന്നാവശ്യപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കെഎസ്‌‌യു– എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. പൊലീസും പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടിയതോടെ യുദ്ധക്കളമായി.

പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജിനു കോളിയാടി, കെഎസ്യു ജില്ലാജനറല്‍ സെക്രട്ടറി അര്‍ജുന്‍ദാസ് എന്നിവര്‍
പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജിനു കോളിയാടി, കെഎസ്യു ജില്ലാജനറല്‍ സെക്രട്ടറി അര്‍ജുന്‍ദാസ് എന്നിവര്‍

രാവിലെ പതിനൊന്നരയോടെ എംഎസ്എഫ് പ്രവർത്തകരുടെ മാർച്ചാണ് ആദ്യം ക്യാംപസിലേക്ക് എത്തിയത്. ഇതു ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് പ്രവർത്തകർ നിലത്ത് കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.െക.ഫിറോസ് ഉദ്ഘാടനം ചെയ്തു. എംഎസ്എഫിന്റെ വ്യാജ മെംബർഷിപ് വിതരണം ചെയ്യുന്നത് എസ്എഫ്ഐ നിർത്തണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.

ksu-march
പ്രതിഷേധക്കാർക്കു നേരെ പൊലീസിന്റെ ലാത്തിച്ചാർജ്. ചിത്രം: അരുൺ വർഗീസ്/ മനോരമ ഓൺലൈൻ
ksu-march-1
ജെ.എസ്.സിദ്ധാർഥന്റെ മരണത്തെ തുടർന്നു കെഎസ്‍യു നടത്തിയ മാർച്ചിൽ നിന്നുള്ള ദൃശ്യം. ചിത്രം: അരുൺ വർഗീസ്∙മനോരമ
ksu-march-2
കെഎസ്‍യു–എംഎസ്എഫ് മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ചിത്രം: അരുൺ വർഗീസ്∙മനോരമ
watergun-msf
പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ∙ ചിത്രം: അരുൺ വർഗീസ്/ മനോരമ
pookod-marach
പൊലീസ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ∙ ചിത്രം: അരുണ്‍ വർഗീസ്/ മനോരമ ഓൺലൈൻ
ksu-4
പൂക്കോട് വെറ്ററിനറി കോളജിലേക്ക് കെഎസ്‍യു–എംഎസ്എഫ് നടത്തിയ മാർച്ചിനെ പ്രതിരോധിക്കുന്ന പൊലീസ്. ചിത്രം: അരുൺ വർഗീസ്∙മനോരമ
ksu-6
കെഎസ്‍യു മാർച്ചിൽനിന്നുള്ള ദൃശ്യം. ചിത്രം: അരുൺ വർഗീസ്∙മനോരമ
ksu-march-7
പൂക്കോട് വെറ്ററിനറി കോളജിലേക്ക് കെഎസ്‍യു–എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽനിന്നുള്ള ദൃശ്യം. ചിത്രം: അരുൺ വർഗീസ്∙മനോരമ
msf-4
ദേശീയപാത ഉപരോധിച്ച് എംഎസ്എഫ് പ്രവർത്തകർ. ചിത്രം: അരുൺ വർഗീസ്. മനോരമ
ksu8
ദേശീയപാത ഉപരോധിച്ചതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക്. ചിത്രം: അരുൺ വർഗീസ്∙ മനോരമ
ksu-45
കെഎസ്‍യു–എംഎസ്എഫ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ചിത്രം: അരുൺ വർഗീസ്∙ മനോരമ
ksu-78
കെഎസ്‍യു–എംഎസ്എഫ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ചിത്രം: അരുൺ വർഗീസ്∙ മനോരമ
ksu-march
ksu-march-1
ksu-march-2
watergun-msf
pookod-marach
ksu-4
ksu-6
ksu-march-7
msf-4
ksu8
ksu-45
ksu-78

Read Also: സിദ്ധാർഥനെ മർദിച്ച കുന്നിൽ മുകളിൽ പൊലീസും പ്രതികളും; തെളിവെടുപ്പ് തുടരുന്നു

പൊലീസ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ∙ ചിത്രം: അരുണ്‍ വർഗീസ്/ മനോരമ ഓൺലൈൻ
പൊലീസ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ∙ ചിത്രം: അരുണ്‍ വർഗീസ്/ മനോരമ ഓൺലൈൻ

തുടർന്ന് ഒരു മണിയോടെയാണ് കെഎസ്‌യുവിന്റെ മാർച്ച് എത്തിയത്. ഇതോടെ എംഎസ്എഫ് പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും ഒരുമിച്ച് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവർത്തകർ പൊലീസിനുനേരെ കല്ലേറും നടത്തി. പ്രവർത്തകർ ക്യാംപസിലേക്ക് കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് ആരംഭിച്ചു. നിരവധിപ്പേരെ വളഞ്ഞിട്ടു തല്ലി. പരുക്കേറ്റവരിൽ ചിലർക്ക് നിലത്തുനിന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഇവരിൽ ചിലരെ പ്രവർത്തർ തന്നെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ∙ ചിത്രം: അരുൺ വർഗീസ്/ മനോരമ
പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ∙ ചിത്രം: അരുൺ വർഗീസ്/ മനോരമ

ഇതിനിടെ പരുക്കേറ്റ ഒരു പ്രവർത്തകൻ നിലത്തുതന്നെ കിടക്കുകയായിരുന്നു. പൊലീസ് ഇയാളെ സ്ഥലത്തുനിന്ന് മാറ്റാൻ തയാറായില്ല. ഏറെ നേരം കഴിഞ്ഞ് മറ്റു പ്രവർത്തകർ എത്തിയാണ് ഇയാളെ ആംബുലൻസിൽ കയറ്റിക്കൊണ്ടുപോയത്. ഗ്രനേഡ് പൊട്ടിയും നിരവധിപ്പേർക്ക് പരുക്കേറ്റു. ടി. സിദ്ദിഖ് എംഎൽഎ എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് തയാറാകാത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു. തുടർന്ന് പൊലീസുമായി വാക്കേറ്റമുണ്ടായി.

ജെ.എസ്.സിദ്ധാർഥന്റെ മരണത്തെ തുടർന്നു കെഎസ്‍യു നടത്തിയ മാർച്ചിൽ നിന്നുള്ള ദൃശ്യം. ചിത്രം: അരുൺ വർഗീസ്∙മനോരമ
ജെ.എസ്.സിദ്ധാർഥന്റെ മരണത്തെ തുടർന്നു കെഎസ്‍യു–എംഎസ്എഫ് നടത്തിയ മാർച്ചിൽ നിന്നുള്ള ദൃശ്യം. ചിത്രം: അരുൺ വർഗീസ്∙മനോരമ

പൊലീസിന്റെ ക്രൂരമർദനത്തിൽ പ്രതിഷേധിച്ച് എംഎസ്എസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കൽപറ്റ –കോഴിക്കോട് റോഡാണ് ഉപരോധിച്ചത്. നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. എസ്എഫ്ഐയുടെ കൊടിയും ബാനറും വെയിറ്റിങ് ഷെഡ്ഡിലെ എസ്എഫ്ഐ എന്നെഴുതിയ ബാനറും ഉൾപ്പെടെ നശിപ്പിച്ചു. പ്രതിഷേധം റോഡിലേക്ക് നീങ്ങിയപ്പോൾ സർവകലാശാലയുടെ പ്രധാന ഗേറ്റ് പൊലീസ് അടച്ചു. ടി.സിദ്ദിഖ് എംഎൽഎ ഇടപെട്ട് റോഡ് ഉപരോധവും അവസാനിപ്പിക്കുകയായിരുന്നു.

കെഎസ്‍യു–എംഎസ്എഫ് മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ചിത്രം: അരുൺ വർഗീസ്∙മനോരമ
കെഎസ്‍യു–എംഎസ്എഫ് മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ചിത്രം: അരുൺ വർഗീസ്∙മനോരമ

കെഎസ്‌യു പ്രവർത്തകർ ക്യാംപസിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരവും അവസാനിപ്പിച്ചു. അഞ്ച് ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. ആരോഗ്യനില വഷളാകുകയും സംസ്ഥന കമ്മിറ്റി സമരം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ക്യാംപസിന് മുന്നിലെ സമരം അവസാനിപ്പിച്ചത്.

English Summary:

MSF March Turns Tumultuous Following Siddharth's Tragic Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com