ADVERTISEMENT

ന്യൂഡൽഹി ∙ വിദേശകാര്യമന്ത്രി എസ്.ജയശങ്കറെ പുകഴ്ത്തി റഷ്യ. ഇന്ത്യയുടെ നടപടിയിൽ അഭിപ്രായം പറഞ്ഞ പാശ്ചാത്യ ശക്തികളോട് ‘നിങ്ങളുടെ പാട് നോക്ക്’ എന്നു ജയശങ്കർ പറഞ്ഞത് ഓർമിച്ചാണു റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് പ്രശംസിച്ചത്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പാശ്ചാത്യ ശക്തികൾ ചോദ്യം ചെയ്തിരുന്നു.

Read Also: ‘കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ വന്നാൽ മോദിയെ കൊല്ലും’; പ്രധാനമന്ത്രിക്ക് വധഭീഷണി, കേസ്...

സോചിയിൽ വേൾഡ് യൂത്ത് ഫോറം പരിപാടിയിൽ സെർഗെയ് ലാവ്റോവ് സംസാരിക്കുന്ന വിഡിയോ റഷ്യൻ വാർത്ത ഏജൻസി സ്പുട്നിക്കാണ് പങ്കുവച്ചത്. ‌‘‘എന്റെ സുഹൃത്ത് എസ്.ജയശങ്കർ ഒരിക്കൽ പ്രസംഗിക്കാനായി ഐക്യരാഷ്ട സംഘടനയിൽ വന്നിരുന്നു. എന്തിനാണ് റഷ്യയിൽനിന്ന് ഇത്രയും എണ്ണ വാങ്ങുന്നതെന്ന ചോദ്യമാണ് അദ്ദേഹത്തെ വരവേറ്റത്. നിങ്ങൾ നിങ്ങളുടെ പാട് നോക്ക് എന്നു പറഞ്ഞ ജയശങ്കർ, എത്ര എണ്ണയാണു റഷ്യൻ ഫെഡറേഷനിൽനിന്ന് പാശ്ചാത്യർ വാങ്ങുന്നതെന്ന് ഓർമിപ്പിക്കുകയും ചെയ്തു. ഇതൊരു രാജ്യത്തിന്റെ തീരുമാനമാണ്’’– ലാവ്റോവ് പറഞ്ഞു.

യുക്രെയ്ൻ യുദ്ധം തുടങ്ങിയതിനു പിന്നാലെ റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ, വിലക്കുറവിൽ ലഭിക്കുന്ന എണ്ണ റഷ്യയിൽനിന്നു വാങ്ങാൻ ഇന്ത്യ തീരുമാനിച്ചതു യുഎസ് ഉൾപ്പെടെയുള്ളവരെ ചൊടിപ്പിച്ചു. എന്നാൽ, തീരുമാനവുമായി ഇന്ത്യ മുന്നോട്ടു പോയി. യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തവും സുതാര്യവുമാണെന്നു ജയശങ്കർ അടുത്തിടെയും ചൂണ്ടിക്കാട്ടിയിരുന്നു.

English Summary:

"Asked West To Mind Their Business": Russia Minister Praises S Jaishankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com