‘പത്മജ ബിജെപിയിലേക്ക് പോകാൻ ഇത്തിരി വൈകി’: മുരളീധരൻ എപ്പോൾ പോകുമെന്നാണ് അറിയേണ്ടതെന്ന് എം.എം.മണി
Mail This Article
×
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ചു മുതിർന്ന സിപിഎം നേതാവ് എം.എം.മണി. പത്മജ ബിജെപിയിലേക്കു പോകാൻ ഇത്തിരി വൈകിയെന്നും കരുണാകരന്റെ മകളായതുകൊണ്ട് ഇത്രയും നാൾ പിടിച്ചുനിന്നെന്നും മണി പറഞ്ഞു. ഇനി കെ. മുരളീധരൻ എപ്പോഴാണു പോവുന്നതെന്നാണ് അറിയേണ്ടതെന്നും മണി പരിഹസിച്ചു.
‘‘ഗാന്ധിശിഷ്യന്മാരായ കോൺഗ്രസുകാരാണു ബിജെപിയിൽ നിലവിലുള്ള ഭൂരിഭാഗം പേരും. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണ്. ആ പ്രക്രിയയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്നു നടക്കുന്നത്. അതിൽ അത്ഭുതപ്പെടാനില്ല. ഇനിയും കോൺഗ്രസിൽനിന്ന് ആളുകൾ പോകും. അധികാരമില്ലാതെ കോൺഗ്രസിന് നിൽക്കാൻ കഴിയില്ല. അധികാരത്തിന്റെ അപ്പക്കഷ്ണം നുണയാൻ എളുപ്പവഴി ബിജെപിയിൽ വരുന്നതാണ്.’’–മണി പറഞ്ഞു.
English Summary:
M M Mani says Padmaja Venugopal is a little late to join in BJP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.