ADVERTISEMENT

ചെന്നൈ∙ നടന്‍ വിജയ്​യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ ചേരാന്‍ വന്‍ഒഴുക്ക്. ഫോണിലൂടെയും വെബ്‌സൈറ്റിലൂടെയും അംഗത്വമെടുക്കാവുന്ന സംവിധാനമാണ് വനിതാ ദിനത്തില്‍ ആരംഭിച്ചത്. ആദ്യമണിക്കൂറില്‍ തന്നെ 20 ലക്ഷത്തോളം പേരാണ് അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. ഒരു ഘട്ടത്തില്‍ സെര്‍വര്‍ ഹാങ്ങായതിനെ നടപടികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. 

Read Also: ആന്ധ്രയില്‍ സീറ്റ് ധാരണയിലെത്തി ബിജെപി, ടിഡിപി, ജനസേന സഖ്യം: തൂത്തുവാരുമെന്ന് നായിഡു

കഴിഞ്ഞ ദിവസം വിജയ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ പാര്‍ട്ടിയുടെ അറിയിപ്പ് പോസ്റ്റ് ചെയ്തത്. ഒരു വിഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു കോടി ആളുകളെ അംഗമാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഏപ്രിലില്‍ മധുരയില്‍ വച്ച് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് വിജയ് മുന്‍പ് പറഞ്ഞിരുന്നു.

English Summary:

Actor Vijay’s party TVK aims to enrol two crore members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com