ADVERTISEMENT

കണ്ണൂർ∙ തലശ്ശേരി–മാഹി ബൈപാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ബൈപ്പാസ് നാടിന് സമർപ്പിച്ചതായി ഉദ്ഘാടന പ്രസംഗത്തിൽ മോദി പറഞ്ഞു. ചോനാടത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ ലൈവ് സ്ട്രീമിങ് കാണാനായി നൂറുകണക്കിനു പേരാണ് എത്തിയത്. 

Read Also: ‘എഐസിസി വക്താവ്’: സുധാകരന് മറുപടിയുമായി ഫെയ്സ്ബുക്കിൽ ഷമയുടെ പോസ്റ്റ്

സ്പീക്കർ എ.എൻ.ഷംസീറും മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ചോനാടത്തെ വേദിയിൽ നിന്ന് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ തിരുവനന്തപുരത്തുനിന്നാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ട്രയൽ റണ്ണിന്റെ ഭാഗമായി ഇന്നലെയും ബൈപാസിൽ സൗജന്യ വാഹനയാത്ര അനുവദിച്ചിരുന്നു. 

തലശ്ശേരി - മാഹി ബൈപാസ് ഉദ്ഘാടനത്തിന്റെ ലൈവ് സ്ട്രീമിങ്ങ് കാണാനായി ചോനാടത്തെ വേദിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ എൻ.എ.ഷംസീറും (ഫോട്ടോ: സമീർ എ.ഹമീദ് ∙ മനോരമ), പ്രധാനമന്ത്രി മോദി ഓൺലൈനിൽ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നു (Screengrab: ANI)
തലശ്ശേരി - മാഹി ബൈപാസ് ഉദ്ഘാടനത്തിന്റെ ലൈവ് സ്ട്രീമിങ്ങ് കാണാനായി ചോനാടത്തെ വേദിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ എൻ.എ.ഷംസീറും (ഫോട്ടോ: സമീർ എ.ഹമീദ് ∙ മനോരമ), പ്രധാനമന്ത്രി മോദി ഓൺലൈനിൽ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നു (Screengrab: ANI)
തലശ്ശേരി - മാഹി ബൈപാസിലൂടെ നീങ്ങുന്ന വാഹനങ്ങൾ (ഫോട്ടോ: സമീർ എ.ഹമീദ് ∙ മനോരമ)
തലശ്ശേരി - മാഹി ബൈപാസിലൂടെ നീങ്ങുന്ന വാഹനങ്ങൾ (ഫോട്ടോ: സമീർ എ.ഹമീദ് ∙ മനോരമ)

ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോൾ പിരിവ് നടക്കുക. ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടി തുക നൽകണം. ഫാസ്ടാഗ് എടുക്കാനുള്ള സൗകര്യം ടോൾ പ്ലാസയിൽ ലഭ്യമാക്കുമെന്ന് കരാർ കമ്പനിയായ എവി എന്റർപ്രൈസസ് അധികൃതർ അറിയിച്ചു. ഫാസ്ടാഗ് റീചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.

അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാത യാഥാർഥ്യമായിരിക്കുന്നത്. ‌ദേശീയപാത ബൈപാസിനായി 1977ൽ ആരംഭിച്ച സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണു പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപാസ്. ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്. ദേശീയപാത 66ന്റെ ഭാഗമായ തലശ്ശേരി– മാഹി ബൈപാസ് പൂർണമായും യാത്ര സജ്ജമായതോടെ മുഴപ്പിലങ്ങാട് മഠം ജംക്‌ഷൻ മുതൽ അഴിയൂർ വരെയുള്ള 18.6 കിലോമീറ്റർ ദൂരം താണ്ടാൻ ഇനി വേണ്ടത് പരമാവധി 20 മിനിറ്റാണ്. ബൈപാസ് തുറക്കുന്നതോടെ തലശ്ശേരി, മാഹി ടൗണുകളിലെ ഗതാഗതക്കുരുക്കഴിയും.1543 കോടി രൂപ ചെലവിലാണ് 18.6 കിലോമീറ്റർ തലശ്ശേരി – മാഹി ബൈപാസ് നിർമാണം പൂർത്തിയാക്കിയത്.

ബൈപാസ് കടക്കാൻ കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറു സ്വകാര്യവാഹനങ്ങൾക്കു 65 രൂപയാണു നിരക്ക്. ഇരുവശത്തേക്കും ഒരേ ദിവസം യാത്ര ചെയ്യുകയാണെങ്കിൽ 100 രൂപ മതിയാകും. 50 യാത്രകൾക്ക് 2195 രൂപ എന്ന തരത്തിൽ പ്രതിമാസ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ റജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് ഒരു യാത്രയ്ക്കുള്ള നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 105 രൂപയും ഒരേ ദിവസം ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 160 രൂപയുമാണു നിരക്ക്.

തലശ്ശേരി - മാഹി ബൈപാസിലൂടെ നീങ്ങുന്ന വാഹനങ്ങൾ (ഫോട്ടോ: സമീർ എ.ഹമീദ് ∙ മനോരമ)
തലശ്ശേരി - മാഹി ബൈപാസിലൂടെ നീങ്ങുന്ന വാഹനങ്ങൾ (ഫോട്ടോ: സമീർ എ.ഹമീദ് ∙ മനോരമ)
തലശ്ശേരി മാഹി ബൈപാസ് ഉദ്ഘാടന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ തലശ്ശേരി ചോനാടത്ത് എത്തിയവർ (ഫോട്ടോ: സമീർ എ.ഹമീദ് ∙ മനോരമ)
തലശ്ശേരി മാഹി ബൈപാസ് ഉദ്ഘാടന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ തലശ്ശേരി ചോനാടത്ത് എത്തിയവർ (ഫോട്ടോ: സമീർ എ.ഹമീദ് ∙ മനോരമ)

ബസുകൾക്കും ലോറിക്കും (2 ആക്സിൽ) ഒരു വശത്തേക്ക് 225 രൂപയും ഒരേ ദിവസം ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയും നൽകണം. 8105 രൂപയ്ക്കു പ്രതിമാസ പാസും ലഭ്യമാണ്. 3 ആക്സിൽ വാഹനങ്ങൾക്ക് 245 രൂപയും ഇരുവശത്തേക്കും 355 രൂപയും 4 മുതൽ 6 വരെ ആക്സിലുള്ള വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 350 രൂപയും ഇരുവശത്തേക്ക് 545 രൂപയും നൽകണം. 7 ആക്സിലിനു മുകളിലുള്ള വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 425 രൂപയും ഇരുവശത്തേക്കും 640 രൂപയുമാണു നിരക്ക്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങൾക്ക് 330 രൂപ നിരക്കിൽ പ്രതിമാസ പാസ് നൽകും.

thalassery-mahe-bypass-4
thalassery-mahe-bypass-1
English Summary:

Thalassery Mahe bypass inauguration updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com