ADVERTISEMENT

ന്യൂഡല്‍ഹി∙ പേയ് ടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ചു. ഇതോടെ ഉപയോക്താക്കള്‍ക്ക് യുപിഐയിലൂടെ പേയ് ടിഎം ആപ്പ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാകുമെന്നാണു റിപ്പോര്‍ട്ട്. 

Read Also: പേയ് ടിഎം ബാങ്ക് ഇടപാടുകൾ അവസാനിക്കുന്നു; വെള്ളിയാഴ്ച മുതൽ നിയന്ത്രണം, മാറ്റങ്ങൾ ഇങ്ങനെ

പേയ് ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, ക്രെഡിറ്റ് ഇടപാടുകള്‍ എന്നിവയ്ക്കുമേല്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെയാണ് നടപടി. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക് എന്നിവ പേയ് ടിഎമ്മിന്റെ പേയ്‌മെന്റ് സിസ്റ്റം പ്രൊവൈഡര്‍ ബാങ്കുകളായി പ്രവര്‍ത്തിക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. ജനുവരി 31നാണ് ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാണിച്ച് പേയ് ടിഎം ബാങ്കിന് ആര്‍ബിഐ താഴിട്ടത്. മറ്റു ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ പേയ് ടിഎം ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡീമാറ്റ് അക്കൗണ്ടിലൂടെ ഇടപാടു നടത്താനാവില്ലെന്നു ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

English Summary:

Third party application provider license granted to PayTM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com