സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന; 40 മണിക്കൂർ നീണ്ട ദൗത്യം - വിഡിയോ
Mail This Article
×
ന്യൂഡൽഹി∙ 40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. ബൾഗേറിയ, മ്യാൻമർ, അംഗോള എന്നിവിടങ്ങളിലെ പൗരന്മാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 35 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങി. 17 ജീവനക്കാരെയും പരുക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് സുഭദ്ര തുടങ്ങിയ പടക്കപ്പലുകളാണ് കടല്‍ക്കൊള്ളക്കാരെ കീഴടക്കാനുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. നാവികസേനാ ഹെലികോപ്റ്ററിനു നേരെ കടല്‍ക്കൊള്ളക്കാര്‍ വെടിവയ്ക്കുന്നതിന്റെ വിഡിയോ നാവികസേന പുറത്തുവിട്ടു.
English Summary:
INS Kolkata through concerted actions successfully cornered and coerced all 35 Pirates to surrender
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.