ADVERTISEMENT

പത്തനംതിട്ട∙ തേക്കുതോട് ഏഴാംതല പുളിഞ്ചാൽ വനത്തിൽ മീൻ പിടിക്കാൻ പോയ സംഘത്തിൽ ഒരാളെ കാട്ടാന ചവിട്ടി കൊന്നു. ഏഴാംതല സ്വദേശി ദിലീപ്(57) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏഴാംതല ഇടയിലെപറമ്പിൽ ഓമനക്കുട്ടൻ ആനയെ കണ്ട് ഓടിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 

Read also: ആനയെ ലോറിയിൽനിന്ന് ഇറക്കാൻ ശ്രമിക്കവെ പാപ്പാന് ദാരുണാന്ത്യം

ബുധനാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. ജനവാസ മേഖലയിൽനിന്ന് അരക്കിലോമീറ്റർ മാറി വനത്തിനുള്ളിലാണ് സംഭവം. മീൻപിടിക്കാനായി വലകെട്ടിക്കൊണ്ട് ഇരിക്കുമ്പോഴാണു കാട്ടാന എത്തുന്നത്. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടെങ്കിലും ദിലീപിന് ഓടാനായില്ല. 

കല്ലാറിന്റെ ഇരുകരകളിലും നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തെ വനപാലകർ പടക്കം പൊട്ടിച്ച് അകറ്റിയ ശേഷമാണ് മൃതദേഹത്തിന് അടുത്തെത്താനായത്. രാത്രിയിലും കല്ലാറിന്റെ മറുകരയിൽനിന്ന് കാട്ടാനക്കൂട്ടം മാറിയിട്ടില്ല. ഗുരുനാഥൻമണ്ണ്, തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നുള്ള വനപാലകരുടെ സംഘം സ്ഥലത്തുണ്ട്. പിന്നീട് പൊലീസും സ്ഥലത്തെത്തി. കാട്ടാനക്കൂട്ടം മാറിയശേഷം ദിലീപിന്റെ മൃതദേഹം പൊലീസ് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദിലീപിന്റെ ഭാര്യ ശാന്ത. മക്കൾ: രഘു, രാജു, ദിവാഷ്. മരുമക്കൾ: സന്ധ്യ, ഷൈനി.

English Summary:

Man dies in wild elephant attack, Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com