‘ട്വന്റി20 പാർട്ടി ആരംഭിച്ചത് കേരളത്തിലെ സാധാരണക്കാരുടെ നിസ്സഹായാവസ്ഥ കണ്ട് മനം തകർന്ന്’
Mail This Article
കൊച്ചി∙ ട്വന്റി20 പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടിമറ്റം, മഴുവന്നൂർ, ഐക്കരനാട് എന്നീ സ്ഥലങ്ങളിൽ നടന്നു. മാർച്ച് 20 ബുധനാഴ്ച വൈകിട്ട് അഞ്ചു മുതൽ എട്ടു വരെ നടന്ന കൺവെൻഷനുകളിൽ ട്വന്റി20 പാർട്ടി ചെയർമാൻ സാബു എം.ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
Read also: ‘ചാടിക്കളിക്കാറില്ല, ഉറച്ച നിലപാടുള്ള പാർട്ടി; സിപിഎമ്മിനെക്കാൾ ഇന്ത്യാ മുന്നണിക്കു വേണ്ടി പോരാടുന്നത് മുസ്‍ലിം ലീഗ്’
വിവിധ രാഷ്ട്രീയ പാർട്ടികൾ മാറിമാറി കൊള്ളയടിച്ച് കേരളത്തെ നശിപ്പിക്കുന്നതും സാധാരണക്കാരുടെ നിസ്സഹായാവസ്ഥ കണ്ടു മനം തകർന്നുമാണ് ട്വന്റി20 പാർട്ടി ആരംഭിച്ചതെന്നു സാബു എം.ജേക്കബ് പറഞ്ഞു. ജനങ്ങളുടെ നന്മയും നാടിന്റെ സമഗ്രമായ വികസനവും മാത്രമാണു ട്വന്റി20യുടെ ഏക ലക്ഷ്യമെന്നും ട്വന്റി20യെ വിശ്വസിച്ച് അധികാരം ഏൽപിക്കാൻ ജനങ്ങൾ തയാറാകുന്ന പക്ഷം, ഭക്ഷ്യസുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
മാർച്ച് 21 വ്യാഴാഴ്ച ട്വന്റി20 പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പാർട്ടി ചെയർമാൻ സാബു എം.ജേക്കബിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ നടക്കും.