ADVERTISEMENT

ന്യൂഡൽഹി∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലിരിക്കെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇറക്കിയ ഉത്തരവ് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തി ഇ.ഡി. അരവിന്ദ് കേജ്‌രിവാളിന് കംപ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ വൃത്തങ്ങൾ പറഞ്ഞു. ഡൽഹിയിലെ ജലവിതരണ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള നിർദേശങ്ങളാണ് കേജ്‌രിവാൾ വകുപ്പ് മന്ത്രി അതിഷിക്കു നൽകിയത്.

കേജ്‌രിവാളിന്റെ ഭാര്യ സുനിത ഇ.ഡി ആസ്ഥാനത്തെത്തി അദ്ദേഹത്തെ സന്ദർശിച്ചത് സംബന്ധിച്ച് അന്വേഷിക്കുകയാണെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. കുറച്ചു പേപ്പറുകളുമായാണ് സുനിത ആസ്ഥനത്തെത്തിയതെന്നും പിന്നീട് കുറച്ച് സ്റ്റാഫംഗങ്ങൾക്കൊപ്പം കാറിൽ കയറി പോയെന്നും അവർ വ്യക്തമാക്കി. ഇതിനു പിന്നാലെ ഞായറാഴ്ച രാവിലെയാണ് കേ‌ജ്‌രിവാൾ ഉത്തരവ് ഇറക്കിയ വിവരം മന്ത്രി അതിഷി അറിയിച്ചത്.

‘‘ഇ.ഡിയുടെ കസ്റ്റഡിയിലാണെങ്കിലും ഡൽഹിയിലെ 2 കോടി ജനങ്ങളെന്ന തന്റെ കുടുംബത്തെക്കുറിച്ചാണ് കേജ്‍രിവാളിന്റെ ആശങ്ക. അദ്ദേഹം ജനങ്ങളെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നത്’’ –അതിഷി പറഞ്ഞു. ഉത്തരവിറക്കിയത് സംബന്ധിച്ച് അതിഷിയിൽനിന്നും ഇ.ഡി  വിവരങ്ങൾ തേടുമെന്നാണ് സൂചന. കസ്റ്റഡിയിൽ നിന്നുള്ള കേജ്‌രിവാളിന്റെ കത്തു തിരക്കഥയുടെ ഭാഗമാണെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാഴാഴ്ചയാണ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഈ മാസം 28 വരെയാണ് കേജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അറസ്റ്റിലായെങ്കിലും കേ‍ജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്ന് ആം ആദ്മി പാർട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. കുറ്റം തെളിയിക്കപ്പെടാത്തതിനാൽ സ്ഥാനത്തു തുടരുന്നതിനു തടസ്സമില്ലെന്നാണു നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

English Summary:

'No Computer With Arvind Kejriwal': Probe Agency Sources On "1st Order"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com