റഷ്യയിലേക്ക് മനുഷ്യക്കടത്ത്: ഡോമിരാജിനെ രണ്ടാഴ്ചത്തേക്ക് അറസ്റ്റുചെയ്യാനാകില്ല
Mail This Article
കൊച്ചി ∙ മലയാളികൾ അടക്കമുള്ളവരെ റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതി ഡോമിരാജിനെ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി. ജാമ്യത്തിനായി ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശിച്ചു.
ഇതിനായി ഏപ്രിൽ 5 വരെയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഇയാളുടെ അറസ്റ്റ് തടഞ്ഞത്. കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതു ഡൽഹിയിലാണ്. അതുകൊണ്ടു തന്നെ ഇത് അധികാര പരിധിക്കു പുറത്താണ്. മുൻകൂർ ജാമ്യാപേക്ഷകളിൽ അധികാര പരിധിക്കു പുറത്തുള്ള കേസുകളിൽ തീരുമാനമെടുക്കില്ല എന്ന് സാംദീപ് Vs കേരള സർക്കാർ കേസിൽ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിക്കു ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ഡയസ് വ്യക്തമാക്കി.
അധികാര പരിധിയുള്ള കോടതിയെ സമീപിക്കാൻ 10 ദിവസത്തെ സാവകാശമാണു നൽകുന്നത്. പരാതിക്കാരനെ ഏപ്രില്‍ 5 വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും ഏപ്രിൽ എട്ടിനു വീണ്ടും പരിഗണിക്കും. യുക്രെയ്നുമായി യുദ്ധം ചെയ്യാൻ കൂലിപ്പടയാളികളായി മലയാളികൾ അടക്കമുള്ളവരെ റഷ്യയിലെത്തിച്ച കേസിലെ 17-ാം പ്രതിയാണ് ഡോമിരാജ്.