ADVERTISEMENT

പുണെ∙ പ്രശസ്ത ഫുഡ് ബ്ലോഗർ നടാഷ ദിദ്ദി (50) അന്തരിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ പുണെയിലായിരുന്നു അന്ത്യം. ‘ദ് ഗട്ട്‌ലെസ് ഫുഡി’ എന്ന പേരിലുള്ള നടാഷയുടെ ഇൻസ്റ്റഗ്രാം പേജിനു നിരവധി ഫോളോവേഴ്സുണ്ടായിരുന്നു. പേജിൽ പങ്കുവയ്ക്കുന്ന പാചകക്കുറിപ്പുകൾക്കും വിഡിയോകൾക്കും ആരാധകർ ഏറെയായിരുന്നു.

ഷെഫായിരുന്ന നടാഷയുടെ മരണവിവരം ഭർത്താവാണു സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. "വളരെ വേദനയോടും ദുഃഖത്തോടും കൂടി ആണ് എന്റെ ഭാര്യ നടാഷ ദിദ്ദിയുടെ വേർപാട് അറിയിക്കാൻ ഞാൻ നിർബന്ധിതനാകുന്നത്’’– അദ്ദേഹം എഴുതി.

നടാഷയുടെ മരണകാരണം അറിവായിട്ടില്ല. എന്നാൽ പല അഭിമുഖങ്ങളിലും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു നടാഷ വെളിപ്പെടുത്തിയിരുന്നു. വയറ്റിൽ മുഴകൾ രൂപപ്പെട്ടതിനെ തുടർന്നു ശസ്ത്രക്രിയയിലൂടെ ആമാശയം മുഴുവൻ നീക്കം ചെയ്തിരുന്നു. ഇതിനുശേഷം വളരെക്കുറച്ചു ഭക്ഷണമാണു നടാഷ കഴിച്ചിരുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം തലകറക്കവും ക്ഷീണവും ഉണ്ടാകാറുണ്ടെന്നും അവർ പറഞ്ഞു.

‘ദ് ഗട്ട്‌ലെസ് ഫുഡി’എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് സജീവമായി നിലനിർത്തുമെന്ന് ഭർത്താവ് അറിയിച്ചു. ‘‘നടാഷയുടെ പോസ്റ്റുകളും സ്റ്റോറികളും ധാരാളം ആളുകളെ പ്രചോദിപ്പിക്കുന്നുവെന്നും അവളെ പിന്തുടരുന്നവരിൽ പലരും അവളുടെ പാചകക്കുറിപ്പുകൾക്കായി കാത്തിരിക്കുന്നതായും പല വിഡിയോകളും നിരവധി പേർക്ക് പ്രചോദനമായെന്നും എനിക്കറിയാം.’’– നടാഷയുടെ ഭർത്താവ് പറഞ്ഞു.

English Summary:

Food Blogger Natasha Diddee, Popularly Known As The Gutless Foodie, Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com