ADVERTISEMENT

മുക്കം (കോഴിക്കോട്)∙ മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 40 ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത ഐസലേഷൻ വാർഡിന്റെ സീലിങ് തകർന്നു. ഐസലേഷൻ വാർഡ് കെട്ടിടത്തിന്റെ മുൻവശത്തെ സീലിങ്ങാണ് തകർന്നു വീണത്. ഫെബ്രവരി 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്.

ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. 1.89 കോടി രൂപ കിഫ്‌ബി ഫണ്ട് ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചതും ഫർണിച്ചർ ഉൾപ്പടെയുള്ള സാധനങ്ങൾ വാങ്ങിയതും. തൃശൂർ ഡിസ്ട്രിക്റ്റ് ലേബർ കോൺട്രാക്റ്റ് സൈസൈറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്.

കെട്ടിടത്തിന്റെ നിർമാണ സമയത്ത് തന്നെ അപാകത ഉണ്ടായിരുന്നെന്നും നിർമാണത്തിൽ വൻ അഴിമതിയാണ് നടന്നതെന്നും സ്ഥലം സന്ദർശിച്ച യുഡിഎഫ് കൗൺസിലർമാരും യുഡിഎഫ് നേതാക്കളും പറഞ്ഞു. സംസ്ഥാനത്ത് മറ്റു സ്ഥലങ്ങളിലും ഇത്തരം കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടന്നും അതും പരിശോധിക്കണമെന്നും അവർ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ബുധനാഴ്ച മുക്കം കമ്യുണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

English Summary:

Mukkam Community Health Centre, Ceiling of Isolation Ward Collapsed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com