പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീട്ടുവളപ്പിലെ മരച്ചില്ലയിൽ
Mail This Article
അങ്കമാലി∙ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജ് (49) ആണ് മരിച്ചത്. അങ്കമാലി പുളിയനത്തുള്ള വീട്ടുവളപ്പിലാണ് ഇദ്ദേഹത്ത മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിൽ 25 വർഷത്തെ സർവീസുള്ള ഉദ്യോഗസ്ഥനാണ്. സൈബർ സെല്ലിലായിരുന്ന ബാബുരാജ് അടുത്തിടെയാണ് സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മാറിയത്.
ബാബുരാജ് മരിക്കാനുള്ള കാരണം വ്യക്തമല്ല. ഏതാനും ദിവസങ്ങളായി ബാബുരാജ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സൂചനയുണ്ട്. വീട്ടുവളപ്പിലെ മരച്ചില്ലയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് ബാബുരാജിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)