മെഡിക്കൽ സ്റ്റോർ പൂട്ടിക്കൽ ജനവഞ്ചന: സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടുമെന്ന് സാബു എം.ജേക്കബ്
Mail This Article
×
കൊച്ചി∙ കിഴക്കമ്പലത്തെ മെഡിക്കൽ സ്റ്റോർ അടച്ചുപൂട്ടിക്കുകയും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയും ചെയ്തതുവഴി വലിയ ജനവഞ്ചനയാണു സിപിഎമ്മും കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജനും ചെയ്തതെന്ന് ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്. ജനങ്ങളുടെ ജീവനും ആരോഗ്യവും സ്വപ്നങ്ങളും വച്ച് രാഷ്ട്രീയം കളിക്കുന്ന സിപിഎമ്മിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ സ്റ്റോർ പൂട്ടിയ വിഷയത്തിൽ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ ട്വന്റി20 പ്രവർത്തകർ ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തി. ട്വന്റി20 പാർട്ടിക്കെതിരെ രാഷ്ട്രീയ പകപോക്കലിനിറങ്ങിയ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ഇന്നു നടത്തിയ പ്രതിഷേധ പ്രകടനമെന്നു സാബു എം.ജേക്കബ് പറഞ്ഞു.
English Summary:
Sabu M Jacob says they will encounter cpm leagally
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.