ADVERTISEMENT

കോട്ടയം ∙ കോട്ടയം മെഡിക്കൽ കോളേജിനു സമീപം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശത്ത് കടയിൽ  വൻ തീപിപിടിത്തം. ബസ് സ്റ്റാൻഡിനു  എതിർവശത്തുള്ള കെട്ടിട സമുച്ചയത്തിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കടയിലാണ്  തീപിടിത്തം ഉണ്ടായത്. കോട്ടയം അഗ്നി രക്ഷാ സേനയിലെ 4 യൂണിറ്റ് എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

കോട്ടയം മെഡിക്കല്‍ കോളജിനു സമീപത്തുണ്ടായ തീപിടിത്തം (ചിത്രം: വിഷ്ണു സനല്‍ മനോരമ).
കോട്ടയം മെഡിക്കല്‍ കോളജിനു സമീപത്തുണ്ടായ തീപിടിത്തം (ചിത്രം: വിഷ്ണു സനല്‍ മനോരമ).

ഞായറാഴ്ച രാവിലെ 9.45-ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങൾ എല്ലാം വിൽക്കുന്ന കടയാണിത് . എളുപ്പത്തിൽ തീ പടരാനുള്ള സാധനങ്ങളാണ് കടയിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ തീ ആളിപ്പടരുകയായിരുന്നു. 2 മണിക്കൂർ പിന്നിട്ടിട്ടും അഗ്നി രക്ഷാ സേനയ്ക്ക് കടയ്ക്ക് ഉള്ളിലേക്കു കയറാൻ പോലും കഴിഞ്ഞിരുന്നില്ല.

തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ് ഈ കടയിൽനിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തുന്നതിന് മുമ്പുതന്നെ ഹോട്ടൽ ജീവനക്കാർ അവരുടെ പമ്പിൽ നിന്നും വെള്ളമടിച്ച് തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു.  

അകത്ത് കയറിയാൽ മാത്രമേ മറ്റ് വ്യാപാര കേന്ദ്രങ്ങളിലേക്ക് തീ പടർന്നിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ. അടുത്തുള്ള കടകളെല്ലാംതന്നെ പെട്ടെന്ന് തീപിടിക്കുന്ന വിധത്തിലുള്ള സാധനങ്ങൾ വിൽക്കുന്ന കടകളാണ്. അതിനാൽ വളരെ സൂക്ഷമതയോടെയാണ് അഗ്നി രക്ഷാ സേന തീ അണയ്ക്കാൻ ശ്രമിക്കുന്നത്.

English Summary:

Fire broke out near Kottayam Medical college hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com