ADVERTISEMENT

തിരുവനന്തപുരം∙ ശാരീരിക ബുദ്ധിമുട്ടുകൾ വകവയ്ക്കാതെ ശശി തരൂരിന് വേണ്ടി വോട്ടഭ്യർഥിച്ച് സാഹിത്യകാരൻ ടി.പത്മനാഭൻ.  ശശി തരൂരിനു വേണ്ടി സംഘടിപ്പിച്ച എഴുത്തുകാരുടെ സംഗമത്തിലാണ് കാൽവിരലിന്റെ ശസ്ത്രക്രിയ നടത്തിയതിന്റെ വേദനയും ബുദ്ധിമുട്ടും അവഗണിച്ച് പത്മനാഭൻ എത്തിയത്.

ശശി തരൂർ ജയിച്ചു പാർലമെന്റിൽ എത്തേണ്ടത് ആവശ്യമാണെന്നതിനാലാണു ഈ വേദനയും സഹിച്ചു കണ്ണൂരിൽനിന്നു താൻ തരൂരിനു വേണ്ടി സംസാരിക്കാൻ എത്തിയതെന്നും പത്മനാഭൻ പറഞ്ഞു.

പാർലമെന്റിലേക്കും നിയമസഭയിലേക്കും ജനം തിരഞ്ഞെടുത്തയയ്ക്കുന്നത് അവിടെപ്പോയി ഗുസ്തി പിടിക്കാനല്ലെന്നും സംഗമത്തിൽ പങ്കെടുത്ത പത്മനാഭൻ പറ‍ഞ്ഞു.  പ്രശ്നങ്ങളെ ഇഴകീറി യുക്തിസഹമായി പരാമർശിക്കാനും, ജനകീയ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാനുമാണ് ജനപ്രതിനിധികൾ. അവിടെപ്പോയി ഒപ്പിട്ടു ബത്തയും വാങ്ങിപ്പോരുന്നതുകൊണ്ടു ജനത്തിനു ഗുണമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

English Summary:

'It is necessary for Shashi Tharoor to win and reach the Parliament', says T Padmanabhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com