ആദ്യഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ ധനികൻ കമൽനാഥിന്റെ മകൻ; കൈവശമുള്ളത് 717 കോടിയുടെ സ്വത്തുക്കൾ
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ ഏറ്റവും ധനികനായ സ്ഥാനാർഥി കോൺഗ്രസ് എംപി നകുൽ നാഥ്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകനായ നകുലിന് 717 കോടി രൂപയുടെ സ്വത്തുക്കളുള്ളതായി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ അവലോകനത്തിൽ പറയുന്നു. മധ്യപ്രദേശിലെ ഛിന്ദ്വാര ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.
-
Also Read
ചൂടോട് ചൂട്! 37.7 ഡിഗ്രി കടന്നു...!
കോൺഗ്രസിൽ അസംതൃപ്തരായ കമൽനാഥും നകുലും ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ കമൽനാഥ് അസംതൃപ്തനാണ്. അൻപതുവർഷങ്ങൾക്ക് മുൻപ് താൻ കോൺഗ്രസിലേക്ക് വരുമ്പോഴുള്ള പാർട്ടിയല്ല ഇപ്പോഴുള്ളതെന്ന് കമൽനാഥ് അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം നേതൃത്വത്തെ അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കമൽനാഥ് കോൺഗ്രസ് വിടുന്നവെന്ന വാർത്ത പാർട്ടി തന്നെ നിഷേധിച്ചു. 1979ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഇന്ദിരാഗാന്ധി തന്റെ മൂന്നാമത്തെ മകനെന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് കമൽനാഥ് എന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രസ്താവന.
തമിഴ്നാട് ഈറോഡിൽ നിന്നുള്ള എഐഎഡിഎംകെയുടെ സ്ഥാനാർഥി അശോക് കുമാറാണ് ധനികരുടെ പട്ടികയിൽ രണ്ടാംസ്ഥാനത്ത്. അശോക് കുമാറിന് 662 കോടിയുടെ സ്വത്തുക്കളുള്ളതായാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശിവഗംഗയിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി ടി.ദേവാനന്ദൻ യാദവാണ് 304 കോടി രൂപയുടെ സ്വത്തുക്കളുമായി പട്ടികയിൽ മൂന്നാംസ്ഥാനത്തുള്ളത്.