മനുഷ്യ-വന്യജീവി സംഘർഷം: രാജ്യാന്തര വിദഗ്ധർ ഉൾപ്പെട്ട സമിതി രൂപീകരിച്ചു
Mail This Article
×
തിരുവനന്തപുരം ∙ കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനു രാജ്യാന്തര വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു. ഡോ. അലക്സാൻഡ്ര സിമ്മർമാൻ (ഐയുസിഎൻ), ഡോ. ബെന്നോ ബോർ (യുനെസ്കോയുടെ പരിസ്ഥിതി ശാസ്ത്രജ്ഞൻ), ഡോ. ഷിജു സെബാസ്റ്റ്യൻ (ക്രൈസ്റ്റ് കോളജ് അസോ. പ്രഫസർ), ഡോ. ഭൂമിനാഥൻ (ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ) എന്നിവരുൾപ്പെട്ട 11 അംഗ സമിതിയെ നിയോഗിച്ചുള്ള നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. വയനാട്ടിലെ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിന്റെ തീരുമാനപ്രകാരമാണു സമിതിക്കു രൂപം നൽകിയത്.
English Summary:
International Experts Join Forces to Resolve Human-Wildlife Conflicts in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.