ADVERTISEMENT

താമരശ്ശേരി∙ കണ്ണപ്പൻകുണ്ട് മൈലള്ളംപാറയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണപ്പൻകുണ്ട് സ്വദേശി അബ്ബാസാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ സഹയാത്രികൻ കണ്ണപ്പൻകുണ്ട് സ്വദേശി സലാമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും സഞ്ചരിച്ച സ്കൂട്ടർ ബ്രേക്ക് നഷ്ടപ്പെട്ടതിനെതുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. ഓടിക്കൂടിയ നാട്ടുകാർ ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അബ്ബാസിനെ രക്ഷിക്കാനായില്ല. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.

English Summary:

A man died in scooter accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com