ADVERTISEMENT

കൽപറ്റ ∙ ഒരു ഭക്തൻ ക്ഷേത്രത്തിനു നൽകിയ വഴിപാടാണ് ആദിവാസികൾക്ക് കിറ്റ് നൽകാനാണെന്നു പ്രചരിപ്പിച്ചതെന്ന് വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ.സുരേന്ദ്രൻ. ഗൃഹപ്രവേശത്തോടനുബന്ധിച്ച് അവിടെയുള്ള വിശ്വാസികൾക്കു വിതരണം ചെയ്യാനായി ക്ഷേത്രത്തിൽ ഭക്തൻ വഴിപാട് നേർന്നിരുന്നു. ഇക്കാര്യമാണു ബിജെപിയുടെ തലയിൽ കെട്ടിവച്ചിരിക്കുന്നത്. ക്ഷേത്രക്കമ്മിറ്റിയുടെ ആൾക്കാർ ആരെങ്കിലും കിറ്റ് വാങ്ങിയിട്ടുണ്ടെങ്കിൽ അക്കാര്യം അവരോടു ചോദിക്കണം.

വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തോട് എൽഡിഎഫും യുഡിഎഫും മാപ്പ് പറയണം. ബിജെപിയെ അപമാനിച്ചോളൂ, പക്ഷേ ആദിവാസികളെ അപമാനിക്കുന്നതു ശരിയല്ല. കിറ്റിലുള്ള സാധനങ്ങൾ ആദിവാസികൾക്കുള്ളതാണെന്നു കോൺഗ്രസിനും സിപിഎമ്മിനും എങ്ങനെ മനസ്സിലായി? അരിയും പയറും പപ്പടവുമൊന്നും മറ്റുള്ളവർ ഭക്ഷിക്കില്ലെന്നാണോ ഇവർ പറയുന്നത്? പൊലീസ് എഫ്ഐആർ എന്താണ്? ആദിവാസികൾക്കു വിതരണം ചെയ്യാൻ ബിജെപി വാങ്ങിയതാണെന്നു പറയുന്നുണ്ടോ?  ബിജെപിക്കു പങ്കുണ്ടെന്നു പറയാൻ എന്തു തെളിവാണുള്ളത്? 

ടി.സിദ്ദിഖാണ് ആരോപണം ഉന്നയിച്ചത്. രാഹുൽ ഗാന്ധിക്കും സിദ്ദിഖിനും ആദിവാസികളോടു പുച്ഛമാണ്. ഈ നാട്ടിലെ വോട്ടർമാർ അതിനു മറുപടി പറയും. കോൺഗ്രസിന്റെ അസ്വസ്ഥതയ്ക്കുപിന്നിൽ പരാജയഭീതിയാണ്. രാഹുൽ 5 വർഷം കൊണ്ട് ആദിവാസികൾക്ക് എന്തു കൊടുത്തു എന്നതാണ് ചോദ്യം. അതാണു ഞങ്ങൾ ചർച്ച ചെയ്യുന്നത്. ക്വിറ്റ് രാഹുൽ എന്നാണ് വയനാട്ടുകാർ പറയുന്നതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

English Summary:

K. Surendran Takes a Stand Following Food Kit in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com