സുകുമാരൻ നായരെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി
Mail This Article
×
ചങ്ങനാശേരി∙ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ സന്ദർശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമല്ല, ഗുരുത്വത്തിന്റെ ഭാഗമായാണു സന്ദർശനമെന്നും അദ്ദേഹത്തോട് അനുഗ്രഹം ചോദിച്ചുവെന്നും അത് ലഭിച്ചുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സന്ദർശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് ബി.രാധാകൃഷ്ണമേനോനും ഒപ്പമുണ്ടായിരുന്നു. ആലപ്പുഴ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഇന്നലെ രാവിലെ ജി. സുകുമാരൻനായരെ സന്ദർശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.