ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായി എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. സുതാര്യവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിക്കുന്നതിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ പരാജയപ്പെട്ടതായും പരാതിയിൽ പറയുന്നു. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു. 

സംസ്ഥാനത്ത് വോട്ടു ചെയ്യുന്നതിൽ കാലതാമസമുണ്ടായത് പല ബൂത്തുകളിലും പ്രശ്നങ്ങളുണ്ടാക്കി. ആറ് മണിക്കു മുൻപ് ബൂത്തിലെത്തിയ പലർക്കും വോട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി. ഇത്തരത്തിൽ ഗുരുതരമായ വീഴ്ച മുൻപൊരിക്കലും ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരാതി നൽകിയിരിക്കുന്നത്. 

English Summary:

VD Satheesan Raises Concerns on Thiruvananthapuram Election Conduct, Files Complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com